ധാർമ്മിക - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പുതിയൊരു നാഴികക്കല്ലായി, "ജീവകാരുണ്യം നമ്മുടെ
ഔദാര്യമല്ല, ഓരോരുത്തരുടെയും കടമയാണ്" എന്ന ബോധ്യത്തിൽ നിന്ന്, നാലു ചുവരുകൾക്കുള്ളിൽ ഭക്ഷണവും
മരുന്നും വസ്ത്രവും നൽകിവരുന്നു പരമ്പരാഗത സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജീവിതകാലം
മുഴുവൻ കുടുംബത്തിനും സമൂഹത്തിനുമായി പ്രവർത്തിച്ച് തളരുന്നവർക്ക് കൈത്താങ്ങാവേണ്ടത്
ഓരോരുത്തരുടെയും കടമയാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് നിരാലംബരായവരെ ആർഷവിദ്യാപീഠം
സേവാശ്രമത്തിൽ സ്നേഹവും, സ്വാതന്ത്ര്യവും, സാന്ത്വനം നൽകി പരിചരിക്കുന്നു.
ഇതോടൊപ്പം വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധജനങ്ങളെ പരിപാലിക്കുന്ന കെയർ ഹോം (Care Home),
ആംബുലൻസ് സർവീസ് എന്നിവ “ആർഷാരോഗ്യം” പദ്ധതിയുടെ ഭാഗമായും നടപ്പാക്കി വരുന്നു. ഇതിലൂടെ,
ഭാഗികമായോ മുഴുവൻ സമയത്തേയ്ക്കോ കെയർ ഗിവർമാരുടെ സേവനം ലഭ്യമാക്കുന്നു. കൂടാതെ, വൃദ്ധജനങ്ങൾക്ക്
സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തുന്നതിനൊപ്പം, കെയർ ഗിവർമാർക്ക് സ്വദേശത്തും വിദേശത്തും തൊഴിൽ
അവസരങ്ങൾ പ്രാപ്യമാകുന്ന രീതിയിൽ പ്രായോഗിക പരിശീലനവും നൽകിവരുന്നു.