ആർഷദേവസ്വം
"ക്ഷേത്രങ്ങൾ സാധനാകേന്ദ്രങ്ങളാവണം" എന്ന ആപ്തവാക്യം അന്വർത്ഥമാക്കുന്ന മാതൃകാ ക്ഷേത്ര
സങ്കേതങ്ങൾ, ഇവിടെ ഈശ്വരവിശ്വാസത്തിന പ്പുറത്ത് ഈശ്വരാനുഭവത്തിലേക്ക് ഭക്തരെ നയിക്കുന്നതിനുള്ള
കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നു...!
അയിരവല്ലിക്കാവ് ദേവിക്ഷേത്രം
പെരുംതൊട്ടി - ശക്തിപുരം, ഇടുക്കി
✉️ aayiravallikkavu@gmail.com
"വെണ്ണക്കൽ വിഗ്രഹ പ്രതിഷ്ഠ"യുള്ള കേരളത്തിലെ ഏകക്ഷേത്രം, മംഗല്യ- സന്താനഭാഗ്യത്തിന് ഖ്യാതിനേടി
വിരാജിക്കുന്നു, ആദിപരാശക്തിയായി കുടികൊള്ളുന്ന അമ്മയുടെ അനുഗ്രഹ കൃപാകടാക്ഷം തൊട്ടറിയുവാൻ
എല്ലാമലയാളമാസവും ആദ്യഞായറാഴ്ചകളിൽ രാവിലെ എട്ടുമണിമുതൽ ആർഷവിദ്യാപീഠം ആചാര്യന്മാരുടെയും
സാധകരുടെയും കാർമികത്വത്തിൽ "ശക്തിസാധനായജ്ഞം" നടക്കുന്നു, ഇതിൽ പങ്കെടുക്കുന്നവരുടെ
അനുഭവസാക്ഷ്യത്തിലൂടെ ഭക്തരുടെ ഹൃദയത്തിൽ അമ്മ ചിരപ്രതിഷ്ഠിതയാകുന്നു....!!
ആർഷദേവസ്വം