വേദവിധിപ്രകാരം, സത്യാന്വേഷികളായ വിവിധ ആശ്രമങ്ങളിൽ പെട്ടവർക്ക് (ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം) കർമ്മവും ധർമ്മവും അനുഷ്ഠിച്ച്, ശാശ്വതമായ ശാന്തിയും സമാധാനവും അനുഭവിച്ച്, ആനന്ദജീവിതം നയിക്കുന്നതിനുള്ള മഹത്തായ ശ്രമമാണ് ഈ ആശ്രമം. ഇവിടെ സത്യാന്വേഷികളായ ഏവർക്കും നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി പ്രവേശനം ലഭിക്കും. കൂടാതെ, വേദവിഷയങ്ങൾ അഭ്യസിക്കുന്നതിനായി "ആർഷ വേദഗുരുകുലം" (Aarsha Veda Gurukulam) എന്ന പഠനശാലയും പ്രവർത്തിക്കുന്നു.