preloader
പുതിയ അപ്ഡേറ്റുകൾ :

പുനർജ്ജനികേന്ദ്രം

ലോകത്തെ ഗ്രസിച്ചിരിക്കുന്ന ലഹരി വിപത്തിനെതിരായുള്ള പുനരധിവാസമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നു. വിശേഷാൽ കുട്ടികൾക്കിടയിൽ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച്, ആദ്ധ്യാത്മികതയിൽ അടിയുറച്ച് കരുത്തുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിനുള്ള സംരംഭം.

ഈശ്വര സാക്ഷാത്കാരത്തിനുതകുന്ന സമൂഹസാധനാക്രമം എന്ന നിലയിൽ, എല്ലാദിവസവും പുലർച്ചെ 5.30ന് അഗ്നിഹോത്രം സമേതം ലളിതാസഹസ്രനാമാർച്ചനയും, നാമസങ്കീർത്തനങ്ങളും സത്സംഗവും അടങ്ങുന്ന സാധന നടക്കുന്നു. സായംസന്ധ്യക്ക് കലിസന്ധരണ, സമൂഹനാമജപവും നാമസങ്കീർത്തനവും നടക്കുന്നു. കൂടാതെ, പ്രത്യേക സാധനധ്യാനശിബിരങ്ങളും വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകളും നടക്കുന്നു.