ആർഷാരോഗ്യം
പൂർവ്വകാലത്തെ തെറ്റായ ജീവിതക്രമം രോഗമായി പരിണമിക്കുന്നു എന്നതാണ് ആയുർവേദ വീക്ഷണം.
ഈ ദർശനം അടിസ്ഥാനമാക്കി, ജീവിതശൈലി രോഗനിവാരണമാണ് ആർഷാരോഗ്യം ലക്ഷ്യമാക്കുന്നത്.
വിവിധ ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് അഞ്ചുവർഷക്കാലം നീണ്ടുനിൽക്കുന്ന
"ആർഷാരോഗ്യം ജീവിതശൈലി രോഗ നിയന്ത്രണ മഹായജ്ഞം" വഴിയാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്.
ഇത് രോഗികൾക്ക് രോഗശമനത്തിനും, മറ്റുള്ളവർക്ക് ജീവിതശൈലി രോഗ പ്രതിരോധത്തിനും
സഹായകരമായ വ്യായാമക്രമങ്ങൾ, പാർശ്വഫലങ്ങളില്ലാത്ത വിവിധ ചികിത്സകൾ, വിഷരഹിത
ഭക്ഷണക്രമങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി,
നിരന്തര പഠനശിബിരങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, യോഗ പരിശീലനക്കളരികൾ, വിഷരഹിത
ഭക്ഷ്യോൽപ്പന്നങ്ങളുടെ ഉൽപാദനവും വിതരണവും, ജൈവകൃഷിയും
ഗോപരിപാലനവും എന്നിവ നടപ്പിലാക്കുന്നു.
സമ്പൂർണ്ണ ആരോഗ്യസംരക്ഷണ പദ്ധതിയുടെ ഭാഗമായി,
നിരാലംബരായി കഴിയുന്ന വൃദ്ധജനങ്ങൾക്ക് താങ്ങും, തണലും,
സാന്ത്വനവും പകർന്നു നൽകുന്നതിനായി, സ്ത്രീ-പുരുഷ
കെയർ ഗിവർമാരുടെ (Care Giver) പ്രത്യേക പരിശീലനം
നൽകുന്നു.
ലഭ്യമാക്കുന്ന കെയർ ഹോം (Care Home) പരിപാടിയോടൊപ്പം,
ആംബുലൻസ് സർവീസും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ,
ഭാഗികമായോ മുഴുവൻ സമയത്തേയ്ക്കോ കെയർ ഗിവർമാരുടെ സേവനം
ലഭ്യമാക്കുന്നു.
കൂടാതെ, വൃദ്ധജനങ്ങൾക്ക് സംരക്ഷണവും പരിചരണവും
ഉറപ്പുവരുത്തുന്നതിനൊപ്പം, സ്വദേശത്തും വിദേശത്തും
തൊഴിൽ അവസരങ്ങൾ പ്രാപ്യമാകുന്ന രീതിയിൽ പ്രായോഗിക
പരിശീലനവും നൽകുന്നു.