(ഭാരതീയ ശാസ്ത്ര - പൈതൃക പഠന ഗവേഷണ കേന്ദ്രം)
"മനുർഭവഃ മനയാ ദൈവ്യം ജനമ്" (മനുഷ്യനാവുക, ദിവ്യഗുണശാലികളായ പ്രതിഭകളെ പുനഃസൃഷ്ടിക്കുക)
ഈ ലക്ഷ്യത്തിനായി, വിവിധ മേഖലകളിൽ ഉത്ഭവിച്ച് ഒരു നദിപോലെ സമുദ്രത്തിൽ ലയിക്കുന്നതുപോലെ,
വിവിധ സമ്പ്രദായങ്ങൾ വഴി ഈശ്വരസാക്ഷാത്കാരത്തിന്റെ മഹാസമുദ്രത്തിലേക്ക് എത്തുവാനും,
എത്തിക്കുവാനും, അതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനുമുള്ള
കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആദ്ധ്യാത്മികവിദ്യാഭ്യാസവിഭാഗം.
ഇതിനായി, വിവിധ സാധനാ സമ്പ്രദായങ്ങളിലൂടെയുള്ള ഒഴുക്കിൽ, ഓരോന്നിലേയും ധാർമ്മികതയെ
സമന്വയിപ്പിച്ചും സ്വീകരിച്ചും പങ്കുവച്ചും, പരമപദത്തിലേക്കൊഴുകുന്നു. ഈശ്വരസാക്ഷാത്കാരത്തിനായുള്ള
സമൂഹസാധനാക്രമം എന്ന നിലയിൽ, എല്ലാ ദിവസവും പുലർച്ചെ 5.30-ന് അഗ്നിഹോത്രസമേതം
ലളിതാസഹസ്രനാമാർച്ചന, നാമസങ്കീർത്തനം, സത്സംഗം എന്നിവ ഉൾക്കൊള്ളുന്ന
"പ്രണവസാധന" നടത്തപ്പെടുന്നു.
സായംസന്ധ്യക്ക് കലിസന്ധരണ സമൂഹനാമജപവും നാമസങ്കീർത്തനവും നടക്കുന്നു.
കൂടാതെ, പ്രത്യേക ധ്യാനശിബിരങ്ങളും വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകളും സംഘടിപ്പിക്കുന്നു.
ഓരോരുത്തരിലും അന്തർലീനമായ അനന്തമായ ശക്തിയെ ആവിഷ്കരിക്കുവാനാണ് ആർഷവിദ്യാപീഠം ഉദ്ദേശിക്കുന്നത്.
ഭാരതീയ ശാസ്ത്രവിഷയങ്ങളായ യോഗ, തന്ത്രവിദ്യ, ജ്യോതിഷം, പൂജ, വാസ്തു എന്നിവയും,
സംഗീതം, തത്ത്വം, നൃത്തം (നാട്ട്യം) എന്നിവയും ഗുരുകുല സമ്പ്രദായത്തിന്റെ പവിത്രത നഷ്ടപ്പെടാതെ
പുനരാവിഷ്കരിക്കുവാനുള്ള പരിശ്രമങ്ങൾ ആർഷവിദ്യാപീഠം നടത്തി വരുന്നു.