preloader
പുതിയ അപ്ഡേറ്റുകൾ :

മാനവസേവാസമിതി

മാനവസേവ... ഈശ്വരസേവ...

മാനവസേവയാണ് ഈശ്വരസേവയെന്നും, ജീവകാരുണ്യം നമ്മുടെ ഔദാര്യമല്ല, ഓരോരുത്തരുടേയും കടമയാണ് എന്ന ചിന്തയിൽ നിന്നാണ് മാനവസേവാ സമിതിയുടെ പിറവി. കഴിഞ്ഞ കാൽ നൂറ്റാണ്ടുകളായി ധാർമിക - ജീവകാരുണ്യ മേഖലയിൽ വ്യത്യസ്തമായ പന്ധാവിലൂടെ യാത്രചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരുപിടിയാളുകളുടെ ഒത്തുചേരൽ. ആർഷഭാരത സംസ്കാരത്തേയും, പൈതൃകത്തേയും നെഞ്ചോട് ചേർത്ത്, പരമപവിത്രമായ ജന്മലക്ഷ്യത്തിലേക്ക് ഓരോ ജീവനെയും എത്തിക്കുന്നതിനായുള്ള ഒരു കൂട്ടായ്മ... ഇവിടെ ധാർമിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഹൃദയതാളമാവുന്നു.

കൂടുതൽ അറിയുക

ആർഷാരോഗ്യം

[ജീവിതശൈലി രോഗനിയന്ത്രണ മഹായജ്ഞം]

പൂർവ്വകാലത്തെ തെറ്റായ ജീവിതക്രമം രോഗമായി പരിണമിക്കുന്നു എന്ന ആയുർവേദ വീക്ഷണ പ്രകാരം, ജീവിതശൈലി രോഗനിവാരണം ലക്ഷ്യമാക്കി, വിവിധ ചികിത്സാ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് അഞ്ചു വർഷക്കാലം നീണ്ടുനിൽക്കുന്ന "ആർഷാരോഗ്യം ജീവിതശൈലി രോഗനിയന്ത്രണ മഹായജ്ഞം". ഇതിലൂടെ രോഗികളായവർക്ക് രോഗശമനത്തിനും, മറ്റുള്ളവർക്ക് ജീവിതശൈലി രോഗ പ്രതിരോധത്തിനും ഉതകുന്ന വ്യായാമക്രമങ്ങൾ, പാർശ്വഫലങ്ങളില്ലാത്ത വിവിധ ചികിത്സകൾ, വിഷരഹിത ഭക്ഷണക്രമങ്ങൾ എന്നിവക്കായി നിരന്തരം പഠനശിബിരങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, യോഗ പരിശീലന കളരികൾ എന്നിവ സംഘടിപ്പിക്കുന്നു. കൂടാതെ, വിഷരഹിത ഭക്ഷ്യോൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിതരണവും, ജൈവകൃഷിയും, ഗോപരിപാലനവും ഇതിന്റെ ഭാഗമാണ്. അതോടൊപ്പം, നിരാലംബരായി വീടുകളിൽ ഒറ്റയ്ക്കു കഴിയുന്ന വൃദ്ധജനങ്ങൾക്ക് താങ്ങും തണലും സാന്ത്വനം പകരുവാൻ പ്രത്യേക പരിശീലനം നേടിയ സ്ത്രീ-പുരുഷ Caregiver-മാരുടെ സേവനവും ലഭ്യമാക്കുന്നു.

കൂടുതൽ അറിയുക

ആർഷഗ്രാമം (പൈത്യക ഗ്രാമം/ചതുരാശ്രമം)

വേദവിധിപ്രകാരം, സത്യാന്വേഷികളായ വിവിധ ആശ്രമങ്ങളിൽപ്പെട്ടവർ (ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്യാസം) കർമ്മവും ധർമ്മവും അനുഷ്ഠിച്ച് ഒരുമിച്ച് ശാശ്വതമായ ശാന്തിയും സമാധാനവും നുകരുന്ന ആനന്ദജീവിതം നയിക്കുന്നതിനുള്ള മഹത്തായ ശ്രമം ആണ് "ആർഷഗ്രാമം". സത്യാന്വേഷികളായ ഏവർക്കും നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിച്ച് ഇവിടെ പ്രവേശനം നേടാം. കൂടാതെ, വേദവിഷയങ്ങൾ അഭ്യസിക്കുന്നതിനായി "ആർഷവേദഗുരുകുലം" എന്ന പഠനസൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.

കൂടുതൽ അറിയുക

ആർഷദേവസ്വം

ആയിരവല്ലിക്കാവ് ദേവീക്ഷേത്രം

എല്ലാം
കലശം
പൊങ്കാല
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
portfolio
കൂടുതൽ അറിയുക

സർവ്വോദയഭജനമഠം

ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എല്ലക്കൽ, പോത്തുപാറ മൂന്നാർ,ഇടുക്കി

കലിയുഗ വരദനായ അയ്യപ്പസ്വാമി ബാലഭാവത്തിൽ കുടികൊള്ളുന്ന അപൂർവ ക്ഷേത്രം അമ്മമാരുടെയും കുട്ടികളുടെയും ശനി-നവഗ്രഹ-ജാതക ദോഷമകറ്റുന്ന കാരുണ്യ മൂർത്തിയായി സഹ്യന്റെ മടിത്തട്ടിലെ അന്തർദേശീയ വിനോദസഞ്ചാരകേന്ദ്രം, തെക്കിന്റെ കാശ്മീരായ മൂന്നാറിൽ പൊൻമുടി വിനോദസഞ്ചാരകേന്ദ്രത്തിന് സമീപം നിലകൊള്ളുന്നു.

കൂടുതൽ അറിയുക

ആർഷമീഡിയ

മനുഷ്യമനസുകളിൽ ധർമ്മബോധമുണർത്താൻ

കൂടുതൽ അറിയുക