preloader
പുതിയ അപ്ഡേറ്റുകൾ :

സർവ്വോദയ ഭജനമഠം

ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം

ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം

കലിയുഗവരദനായ അയ്യപ്പസ്വാമി ബാലഭാവത്തിൽ കുടികൊള്ളുന്ന അപൂർവ ക്ഷേത്രം.

എല്ലക്കൽ, പോത്തുപാറ, മൂന്നാർ, ഇടുക്കി
omsreeayyappaswamy@gmail.com

ഹൈറേഞ്ചിലെ കുടിയേറ്റ പ്രാരംഭകാലംമുതൽ എല്ലക്കൽ പോത്തുപാറ പ്രദേശത്തുള്ളവർക്ക് ഈശ്വരഭജനത്തിനും ഒത്തുചേരലിനുമായാണ് സർവ്വോദയ ഭജനമഠം സ്ഥാപിച്ചത്. ഏകാദശിക്ക് വിളക്കുവെച്ച് നാമജപവും ഭജനകീർത്തനങ്ങളും നടത്തിവരികയും ദേവപ്രശ്‌നവിധിപ്രകാരം ക്ഷേത്രം പണികഴിപ്പിക്കുകയും ചെയ്തു. ആനച്ചാൽ അയ്യപ്പസ്വാമിയുടെ ശക്തമായ ചൈതന്യ സാന്നിധ്യം കണ്ടതിൽ വെച്ച് മണ്ഡലവ്രതകാലത്ത് പൂജാദികാര്യങ്ങളും ഭജനയും നടത്തി നാല്‌പതാം ദിവസം ആനച്ചാൽ ക്ഷേത്രത്തിൽനിന്നും കുടയും കോൽവിളക്കും എത്തിച്ചതിനുശേഷം ഹിഡുംബൻ പൂജ നടത്തി 41-ന് രാവിലെ കാവടി ഘോഷയാത്രയായി ഭഗവാനെ എഴുന്നള്ളിച്ച് ആലിൻചുവട്ടിൽ എതിരേറ്റ് അവിടെ കാത്തു നിൽക്കുന്ന ആനച്ചാൽ ക്ഷേത്രത്തിലെ ഘോഷയാത്രയുമായി ചേർന്ന് പതിനെട്ടാം പടിയുടെതാഴെ ക്ഷേത്രംതന്ത്രി ആരതിയുഴിഞ്ഞ് ആനയിച്ച് പതിനെട്ടാംപടി കയറി അഭിഷേകവും നടത്തിവന്നിരുന്നു. അഭിഷേകം നടത്തുന്ന ഏക കാവടിഘോഷയാത്രയും ഇതുമാത്രമായിരുന്നു.

അമ്മമാരുടെയും കുട്ടികളുടെയും ശനി-നവഗ്രഹ ജാതകദോഷം അകറ്റുന്ന കാരുണ്യ മൂർത്തിയായി സഹ്യന്റെ മടിത്തട്ടിലെ അന്തർദേശീയ വിനോദസഞ്ചാരകേന്ദ്രം, തെക്കിന്റെ കാശ്മീരായ മൂന്നാറിൽ, പൊൻമുടി വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം കുടികൊള്ളുന്നു. ശനിദോഷം അകറ്റുന്നതിനായി എല്ലാ മലയാളമാസവും ആദ്യ ശനിയാഴ്ചകളിൽ സായംസന്ധ്യക്ക് "സമൂഹശനി പൂജ" ആർഷവിദ്യാപീഠം ആചാര്യന്മാരുടെയും സാധകരുടെയും കാർമികത്വത്തിൽ നടക്കുന്നു. എല്ലാ ശനിയാഴ്ചകളിലും കീർത്തന പ്രിയനായ സ്വാമിയുടെ മുൻപിൽ ഭജന - നാമസങ്കീർത്തനാർച്ചന നടക്കുന്നു. 2024 ഡിസംബർ 21 ശനി മുതൽ 25 ബുധൻ വരെ നടന്ന അയ്യപ്പധർമ്മസത്രം കൊണ്ട് പവിത്രമായ മണ്ണിൽ ക്ഷേത്രപുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

×