അറിവിന്റെ ഉറവിടമായ ഭാരതം ലോകത്തിൻ്റെ ഹൃദയമാണല്ലോ? മനുഷ്യരാശിയുടെ മാത്രമല്ല പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും സുഖമായി ജീവിക്കുവാൻ ഉതകുന്ന ഒരു ജീവിതക്രമം, അത് ഭാരതത്തിൻ്റെ മാത്രം സവിശേഷതയാണ്. നമ്മുടെ വഴിത്താരയിൽ നിന്നും വേറിട്ടു സഞ്ചരിക്കുന്നവരെ പോലും ഹൃദയത്തോട് ചേർത്തുപിടിച്ച് ശാശ്വത ശാന്തിയിലേക്ക് നയിക്കുകയെന്ന കർത്തവ്യം നാം അനസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. എന്നാൽ സമൂഹത്തെ മുഴുവൻ ഗ്രസിച്ചിരിക്കുന്ന ധർമ്മക്ഷയം മനുഷ്യരാശിയുടെ നിലനിൽപ്പിനു വരെ ഭീഷണി ഉയർത്തുന്നു. ഇത് നമ്മുടെ സ്വൈര്യജീവിതം കെടുത്തുന്നു. ധർമ്മനിഷ്ഠരായ ഗുരുക്കന്മാരുടെ ദർശനത്തിലായിരുന്നു ഭരണ കാര്യങ്ങൾ മുതൽ കുടുംബ-വ്യക്തി കാര്യങ്ങൾ വരെ നാം ഒരുകാലത്ത് ചെയ്തിരുന്നത്. ഈ ഗുരുപരമ്പരയുടെ കണ്ണികളായി സമാജത്തെ നയിക്കേണ്ട ആചാര്യന്മാരുടെയും അവരെയനുസരിക്കുന്ന സമാജാംഗങ്ങളുടെയും സംഖ്യ ഇന്ന് തുലോം കുറവാണെന്നുള്ളതാണ് ഈ മൂല്യച്യുതിക്ക് കാരണം. ഈയൊരു ഗുരുതരഘട്ടത്തിൽ ഏവരിലും ധർമ്മബോധം ഉണർത്തുക എന്നതായിത്തീരുന്നു നമ്മുടെ കർമ്മവും ധർമ്മവും.
ശിഷ്ടകാലം ശാന്തിയും സമാധാനവും നിറഞ്ഞ ആശ്രമാന്തരീക്ഷത്തിൽ കഴിയാം...
സാധനാനുഷ്ഠാനങ്ങളോടെയും...
ധർമ്മനിഷ്ഠയോടെയും...