ലഹരിയെന്ന വിപത്ത് സമൂഹത്തെ മുച്ചൂടും ഗ്രസിക്കുമ്പോൾ, ആളുകൾക്ക് നിരന്തര പ്രയത്നത്തിൽക്കൂടിയും, ആത്മസംയമനത്തിൽക്കൂടിയും, മനശക്തിയിൽക്കൂടിയും, പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ് നഷ്ടമാകുന്നു.
ഇതിലൂടെ നിസ്സാരമായ ജീവിതപ്രതിസന്ധികളെപോലും അതിജീവിക്കുവാൻ സാധിക്കാതെ ഇവർ ലഹരിയിൽ അഭയം പ്രാപിക്കുന്നു. ഇതിനു പ്രധാനമായ കാരണം മനശക്തി ഇല്ലായ്മയാണ്.
ഇത്തരം പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നതിൽ ഭൂരിഭാഗവും യുവതലമുറയാണ്.
മയക്കുമരുന്നുകളുടെ ആസക്തിയിൽപെട്ട് ജീവിതം നഷ്ടപ്പെടുത്തുന്ന നമ്മുടെ മക്കളെ തിരികെ ശ്രേഷ്ഠജീവിതത്തിലേക്ക് കൊണ്ടുവരുവാൻ "പുനർജ്ജനിയിലൂടെ” സാധിക്കും.
ഇതിന് പ്രഗൽഭരായവരുടെ നേതൃത്വത്തിൽ കൗൺസിലിംഗ്, ധ്യാനം, യോഗ, ആയുർവേദം, ഹോമിയോ, സിദ്ധ തുടങ്ങിയ ചികിത്സകൾ, കൂടാതെ ഓരോ വ്യക്തിയുടേയും അഭിരുചിക്കനുസൃതമായി
അവരുടെ മാനസികാവസ്ഥയെ ശക്തിപ്പെടുത്തുവാനുള്ള വിവിധ പ്രവർത്തനങ്ങളും നൽകി വരുന്നു.